കൊച്ചി: മാനേജർമാർ നല്ല മനുഷ്യർ കൂടെ ആയിരിക്കണമെന്നും പണം മാത്രം ഒരാളെ ഉയരങ്ങളിലെത്തിക്കില്ലെന്നും കൊ ച്ചി ഷിപ്പ് യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു.എസ്. നായർ പറഞ്ഞു. ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മാനേജ്‌മെന്റ് കോഴിക്കോടിന്റെ കൊച്ചി സാറ്റ്‌ലൈറ്റ് കാമ്പസിൽ കാമ്പസ് ദിനം കാക്കനാട് ഇൻഫോപാർക്കിലെ അതുല്യ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകകയായിരുന്നു അദ്ദേഹം. അക്കാഡമിക് അഫയേഴ്‌സ് ആൻഡ് ഡവലപ്‌മെന്റ് ഡീൻ പ്രൊഫ. ആനന്ദക്കുട്ടൻ ബി. ഉണ്ണിത്താൻ, പ്രൊഫ. പ്രിയ നായർ രാജീവ് എന്നിവർ സംസാരിച്ചു.