കൊച്ചി: ഭൂമിത്രസേന ക്ളബ് സംസ്ഥാന അവാർഡ് അയ്യപ്പൻകാവ് ശ്രീനാരായണ ഹയർസെക്കൻഡറി സ്‌കൂളിന് ലഭിച്ചു. മികച്ച ഫാക്കൽട്ടി ഇൻചാർജായി സ്‌കൂളിലെ അദ്ധ്യാപകൻ ടി.എൻ. വിനോദിനെ തിരഞ്ഞെടുത്തു. 25,000 രൂപയും പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കാണ് അവാർഡ്. രണ്ടാം തവണയാണ് ടി.എൻ.വിനോദിന് അവാർഡ് ലഭിക്കുന്നത്. പരിസ്ഥിതി ദിനത്തിൽ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ചടങ്ങിൽ മന്ത്രി കെ. രാജുവിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. മേയർ അഡ്വ.വി.കെ. പ്രശാന്ത്, വി.എസ്. ശിവകുമാർ എം.എൽ.എ, പ്രിൻസിപ്പൽ ചീഫ് ഫോറസ്‌റ്റ് കൺസർവേറ്റർ പി.കെ. കേശവൻ എന്നിവർ പങ്കെടുത്തു.