പറവൂർ : കേരള വനം വകുപ്പ് സോഷ്യൽ ഡിപ്പാർട്ടുമെന്റും കാരുണ്യ സർവീസ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന കാരുണ്യ വനവൽക്കരണ ക്യാമ്പയിൻ വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് ഉദ്ഘാടനം ചെയ്തു. കാരുണ്യ ഡയറക്ടർ ആന്റണി കോണത്ത് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രപ്രവർത്തക സമിതി പ്രസിഡന്റ് സുബ്രമണ്യൻ ഒറവൻതുരുത്ത് ,എം.ഡി. മധുലാൽ, രമ്യ രാജീവ്, എ.ബി. മനോജ് തുടങ്ങിയവർ സംസാരിച്ചു.