കൊച്ചി: എറണാകുളം ജില്ലാ മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) പ്രവർത്തക കൺവെൻഷൻ ഐ.എൻ.ടി.യു.സി എറണാകുളം ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ഭവനിൽ കൂടിയ കൺവെൻഷനിൽ സംസ്ഥാന മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് മെമ്പർ പി.ടി.പോൾ അദ്ധ്യക്ഷനായിരുന്നു. എറണാകുളം ജില്ലാ മോട്ടോർ തൊഴിലാളി ഫെഡറേഷൻ സമ്മേളനം സെപ്തംബറിൽ നടത്തും. സൈമൺ ഇടപ്പള്ളി, ഷിബു മലയിൽ, വൈക്കംനസീർ, ഡി.സന്തോഷ്‌കുമാർ, ബാബുസാനി, എ.എൽ.സക്കീർ ഹുസൈൻ, ഷാജി പുത്തലത്ത് എന്നിവർ പ്രസംഗിച്ചു.