കൊച്ചി: ഗ്രാമപഞ്ചായത്തുകളുട‌െ പുനർക്രമീകരണത്തിൽ മണ്ഡൽ കമ്മിഷൻ തത്വങ്ങളുടെ ശുപാർശകൾ പാലിക്കപ്പെടണമെന്ന് കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെ.ആർ.എൽ.സി.സി) ഏകദിന ശിൽപ്പശാല ആവശ്യപ്പെട്ടു. നീതി ആയോഗ് മുതൽ പഞ്ചായത്ത് തലം വരെ ഭൂരിപക്ഷം വരുന്ന പിന്നാക്കക്കാർക്ക് ആനുപാതിക പങ്കാളിത്തം ലഭിച്ചിട്ടില്ല.അതിനാൽ ലത്തീൻ കത്തോലിക്കരുൾപ്പെടെയുള്ള പിന്നാക്കജനവിഭാഗങ്ങളുടെ മുഖ്യധാരയിലുള്ള സാന്നിദ്ധ്യത്തിൽ കുറവ് സംഭവിച്ചിട്ടുണ്ട്. നീതിയും അവസരസമത്വവും പിന്നാക്ക വിഭാങ്ങൾക്ക് ലഭ്യമാക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണം. എറണാകുളം ആശീർഭവനിൽ നടന്ന ശിൽപ്പശാല ഡെപ്യൂട്ടി മേയർ ടി.ജെ.വിനോദ് ഉദ്ഘാടനം ചെയ്‌തു.12 ലത്തീൻ രൂപതകളിലെ സമുദായ - യുവജന സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.