പറവൂർ : പതിനഞ്ചാമത് എം.ടി. ജൂസ കാവ്യസായാഹ്ന അവാർഡിന് ആനന്ദൻ ചെറായിക്ക് സമ്മാനിച്ചു. ജനുവരി മുപ്പത് എന്ന ഗാന്ധി സ്മൃതി ആസ്പദമാക്കി എഴുതിയ കവിതയാണ് അവാർഡിന് അർഹമായത്.സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം പുരസ്ക്കാരം നൽകി. ചന്തിരൂർ ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. മേരി ഷീല അനുസ്മരണ പ്രഭാഷണം നടത്തി. എം.എസ്. രാധാകൃഷ്ണൻ, വി.വി. സ്വാമിനാഥൻ, ജിസ്മോൻ ഫ്രാൻസിസ്, അഡ്വ. പ്രേംലാൽ, ജോജോ മനക്കിൽ, സി.ജി. ജയപാലൻ തുടങ്ങിയവർ സംസാരിച്ചു.