bus-
ചികിത്സാചെലവിനായി നടത്തിയ കാരുണ്യ യാത്ര മുൻ മേയർ ടോണി ചമ്മിണി ഫ്ലാഗ് ഓഫ്‌ ചെയ്യുന്നു.

വൈപ്പിൻ: രണ്ട് കിഡ്‌നികളും തകരാറിലായഡ്രൈവർ ജയ്‌സന്റെ ചികിത്സാചെലവിനായി ആറ് ബസ്സുകൾ ഇന്നലെ കാരുണ്യ യാത്ര നടത്തി.. എറണാകുളം, മുനമ്പം ,പറവൂർ റൂട്ടുകളിൽ ഓടുന്ന ഡി കമ്പനി വക ദോസ്ത്, ഇസ്ര ബസുകളിലെ ഇന്നലെത്തെ വരുമാനം മുഴുവൻ ചികിത്സക്കായി മാറ്റി വെച്ചു. ടിക്കറ്റിനു പകരം യാത്രക്കാർ നൽകുന്നപണം ബക്കറ്റിൽ വാങ്ങിയാണ് ചികിത്സാസഹായം സംഭരിച്ചത്. ബസുടമകളായ എടവനക്കാട് പഴങ്ങാട് സ്വദേശികളായ ഷാനവാസ്, ആഷിക്ക് , ബസ്സ് ജീവനക്കാർ എന്നിവരും നിരക്കിൽ കവിഞ്ഞ പണം നല്കി യാത്രക്കാരും സംരഭ

ത്തിൽ പങ്കുചേർന്നു.

ഇന്നലെ രാവിലെ ഹൈകോടതി ജംഗ്ഷനിൽ കാരുണ്യ യാത്ര മുൻമേയർ ടോണി ചമ്മിണി ഫ്‌ളാഗ് ഓഫ് ചെയ്തു. എളങ്കുന്നപ്പുഴ പഞ്ചായത്ത് ഒമ്പതാം വാർഡിൽ കുറുപ്പശ്ശേരി ഫ്രാൻസിസ് മകൻ ജെയ്‌സന്റെ (42) ചി​കി​ത്സയ്ക്ക് പതിനാല് ലക്ഷം രൂപ ചെലവ് വരും.. ജെയ്‌സനും അമ്മയും സഹോദരിയും മക്കളും അടങ്ങിയ കുടുംബത്തിനു ചികിത്സാചെലവ് താങ്ങാനാകാത്തതിനാലാണ് കാരുണ്യയാത്രനടത്തി​യത് .