ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ നാളെ മൂതൽ 24 വരെയായി കീഴ്മാട് പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ നടക്കും. എല്ലാ ദിവസവും രാവിലെ 10ന് ആരംഭിക്കും. വാർഡുകൾ തിരിച്ചാണ് ദിവസം നിശ്ചിയിച്ചിട്ടുള്ളത്.
നാളെ 1,2,8 വാർഡുകളും 13ന് 3,4 വാർഡുകളും 14ന് 5,9 വാർഡുകളും 15ന് 6,19 വാർഡുകളും 16ന് 7,18 വാർഡുകളിലെയും താമസക്കാരുടെ കാർഡുകളാണ് പുതുക്കുന്നത്.
17ന് 10,13 വാർഡുകൾ, 18ന് 6,11 വാർഡുകൾ, 19ന് 3,12 വാർഡുകൾ, 20ന് 7,13 വാർഡുകൾ, 21ന് 14,15 വാർഡുകൾ, 22ന് 15,16 വാർഡുകൾ, 23ന് 16,17 വാർഡുകൾ എന്നിങ്ങനെയാണ്. മുൻ ദിവസങ്ങളിൽ പുതുക്കുവാൻ സാധിക്കാത്തവർക്ക് 24ന് അവസരം നൽകും. റേഷൻ കാർഡ്, ഇൻഷുറൻസ് കാർഡ്, പുതുക്കൽ ഫീസ് 50 രൂപ എന്നിവയുമായി ഇൻഷുറൻസ് പദ്ധതിയിൽ അംഗമായ കുടുംബത്തിലെ ഒരാൾ ആധാർകാർഡുമായി ഹാജരാകണം.