നെടുമ്പാശേരി: കുന്നുകര ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷികാർക്കുള്ള സഹായ വിതരണവും ഉന്നത വിജയം നേടിയവർക്കുള്ള വിദ്യഭ്യാസ അവാർഡുകളും ഹൈബി ഈഡൻ എം.പി വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസീസ് തറയിൽ അദ്ധ്യക്ഷത വഹിച്ചു.
ഭിന്നശേഷിക്കാർക്ക് അവരുടെ ആവശ്യങ്ങൾക്ക് അനുസരണമായ സഹായ ഉപകരണങ്ങളാണ് നൽകിയത്. ഡി.ഡി.പി ബിനു ജോൺ മുഖ്യാഥിതിയായിരുന്നു. കുന്നുകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സീന സന്തോഷ്, പാറക്കടവ്‌ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജിനി അംബുജാക്ഷൻ, കുന്നുകര ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി.വി. തോമസ്, സി.യു. ജബ്ബാർ, എം.പി. തോമസ്, സി.എം. വർഗ്ഗീസ്, ഷീജ ഷാജി, ടി.കെ. അജികുമാർ, രതി സാബു, ലിജി ജോസ്, പി.എ. കുഞ്ഞ് മുഹമ്മദ്, ഷീബ കുട്ടൻ, സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ തുടങ്ങിയവർ സംസാരിച്ചു.