ആലുവ: ആർട്‌സ് ആൻറ് സയൻസ്, മെഡിക്കൽ പി.ജി തുടങ്ങിയ കോഴ്‌സുകൾക്ക് സംവരണം ബാധകമാക്കണമെന്ന് കെ.വി.എസ്.എസ് കീഴ് മാട് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ രംഗത്ത് നിലവിൽ ഒരു ശതമാനം സംവരണം ഹയർ സെക്കൻഡറി-പ്രൊഫണൽ കോഴ്‌സുകൾക്ക് മാത്രമാണെന്നും ഇതിന് മാറ്റം വരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കെ.വി.എസ്.എസ് സംസ്ഥാന സമിതിയംഗം കെ.എൻ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡണ്ട് ടി.കെ. മണി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.കെ. ഗോപി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.എസ്.എൽ.സി,പ്ലസ്ടു വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും പഠനോപകരണങ്ങളും വിതരണം ചെയ്തു. പി.എം.ടി.എസ് ജില്ലാ പ്രസിഡണ്ട് സി.കെ. സുബ്രഹ്മണ്യൻ, കെ.വി.എസ്.എസ് ജില്ലാ സെക്രട്ടറി സി.സി. സജീന്ദ്രൻ, എ.സി. സനൽ, ബി.കെ. ചന്ദ്രൻ, ശരണ്യ ബാബു എന്നിവർ സംസാരിച്ചു.