കൊച്ചി: നിപ രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികളിൽ പകർച്ചവ്യാധി പ്രതിരോധത്തെക്കുറിച്ചും ആരോഗ്യസംരക്ഷണത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന് വരയ്ക്കാം ആരോഗ്യത്തിനായി എന്ന പേരിൽ ജില്ലയിലെ എൽ.പി, യു.പി, ഹൈസ്‌കൂൾ, വി.എച്ച്.എസ്.ഇ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്ക് 12ന് സ്‌കൂൾ തലത്തിൽ മത്സരം നടത്തും. എല്ലാ വിദ്യാർത്ഥികളേയും പങ്കെടുപ്പിക്കും. സ്‌കൂൾ തലത്തിലെയും ഉപജില്ലാ തലത്തിലെയും ജില്ലാ തലത്തിലെയും ഏറ്റവും മികച്ച രചന തിരഞ്ഞെടുത്ത് സമ്മാനം നൽകും. പ്രത്യേകം തയ്യാറാക്കിയ ബോധവത്കരണസന്ദേശം അന്ന് എല്ലാ സ്‌കൂളുകളിലും രാവിലത്തെ അസംബ്ലിയിൽ വായിക്കും.