anumodhnam
ചെറായി വിക്ടറി റസിഡന്‍സ് അസ്സോസ്സിയേഷൻ സമ്മാനദാനംമുനമ്പം സി ഐ കെ എസ് സുരേഷ് കുമാർ നിർവഹിക്കുന്നു.

വൈപ്പിൻ: ചെറായി വിക്ടറി റസിഡൻസ് അസ്സോസ്സിയേഷന്റെ ഏഴാം വാർഷിക സമ്മേളനം മുനമ്പം സി ഐ കെ എസ് സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രമണി മോഹൻ അദ്ധ്യക്ഷത വഹിച്ചു.അപെക്‌സ് കൗൺസിൽ പ്രസിഡന്റ് കെ കെ അബ്ദുൾ റഹ്മാൻ , കണ്ണദാസ് തടിക്കൽ , വി കെ ദിനേശൻ എന്നിവർ പ്രസംഗിച്ചു. എസ് എസ് എൽ സി, പ്ലസ്ടു ഫുൾ എ പ്ലസ് വിജയികളെ സമ്മാനങ്ങൾ നല്കി അനുമോദിച്ചു. പുതിയ ഭാരവാഹികളായി വി കെ മുരളീധരൻ(പ്രസിഡന്റ്), അംബിക കൃഷ്ണൻ(വൈസ് പ്രസിഡന്റ്), വി കെ ദിനേശൻ(സെക്രട്ടറി), ഇ കെ ശിവൻ (ജോ. സെക്രട്ടറി), അജിം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.