mra
പനങ്ങാട് മഹാദേവൻറോഡിലെ വെള്ളക്കെട്ടിൽ പ്രതിഷേധിച്ച് കുമ്പളം പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്നപ്രതിഷേധധർണ എം.ആർ.എ പ്രസിഡന്റ് വി.കെ .ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു

പനങ്ങാട്: കുമ്പളം പഞ്ചായത്ത് 12ാം വാർഡിൽ അനുഭവപ്പെടുന്ന വെള്ളക്കെട്ടിന് പരിഹാരം തേടി മുണ്ടേമ്പിള്ളി റസിഡൻസ് അസോസിയേഷൻ (എം.ആർ.എ) പ്രവർത്തകർ കുമ്പളം പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. അസോസിയേഷൻ പ്രസിഡന്റ് വി.കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഡോ. ആർ. ഗോവിന്ദഷേണായ്, ഡോ. ടി.പി. ബാബു, എൻ.എസ്. തുളസി തുടങ്ങിയവർ പ്രസംഗിച്ചു.

പ്രദേശത്തെ മഹാദേവന്റോഡിലെ 18 കുടുംബങ്ങളാണ് മഴയെത്തുടർന്നുണ്ടായ രൂക്ഷമായ വെള്ളക്കെട്ടിന്റെ ഇരകളായിത്തീർന്നിരിക്കുന്നത്. വെള്ളക്കെട്ടിന് പുറമെ സമീപത്തുള്ള കാട്ടിൽ നിന്നിറങ്ങിവരുന്ന ഇഴജന്തുക്കളെ ഭയന്ന് ഈ കുടുംബങ്ങൾക്ക് പുറത്തിറങ്ങാനും ഭയമാണ്. റോഡിന്റെ നടുവിൽകൂടി കാന പണിത് വെള്ളക്കെട്ട് പരിഹരിക്കണമെന്നാണ് പരിസരവാസികളുടെ ആവശ്യം. രണ്ട് വർഷംമുമ്പ് ഇതിനായി പഞ്ചായത്ത് തുക വകയിരുത്തിയെങ്കിലും പദ്ധതി നടപ്പാക്കാതെ തുക ലാപ്‌സാക്കുകയാണുണ്ടാതെന്നും റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു.