മൂവാറ്റുപുഴ: കാവന ഗവ. എൽ.പി സ്‌കൂളിൽ എൽ.പി.എസ്.എയുടെ താത്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 12 ന് രാവിലെ 10 ന് സ്‌കൂൾ ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
■ മണ്ണത്തൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ മലയാളം ജൂനിയർ അദ്ധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്ന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
■ ഈസ്റ്റ് മാറാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ യു.പി.വിഭാഗത്തിൽ രണ്ട് താത്കാലിക അദ്ധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ രേഖകൾ സഹിതം 14ന് രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.