നഗരത്തിൽ സ്ഥാപിച്ച നിരീക്ഷണ കാമറകളുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ ഉഷാശശിധരൻ നിർവഹിക്കുന്നു
മൂവാറ്റുപുഴ: നഗരത്തിൽ സ്ഥാപിച്ച നിരീക്ഷണ കാമറകളുടെ സ്വിച്ച് ഓൺ കർമ്മം മുനിസിപ്പൽ ചെയർപേഴ്‌സൺ ഉഷാ ശശിധരൻ നിർവഹിച്ചു. വൈസ് ചെയർമാൻ പി.കെ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. സഹീർ പദ്ധതി വിശദീകരിച്ചു. ഉമാമത്ത് സലിം, സി.എം. സീതി, രാജി ദിലീപ്, ജോസുകുട്ടി ഒഴുകയിൽ , സി.എസ്. അജ്മൽ, വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. നഗരത്തിലെ വ്യാപകമാലിന്യ നിക്ഷേപം തടയുന്നതിനും ക്രമസമാധാനം ഉറപ്പു വരുത്തുന്നതിനുമാണ് നഗരസഭയുടെ ആഭിമുഖ്യത്തിൽ പത്തുലക്ഷം രൂപ ചെലവിൽ പ്രധാന ജംഗ്ഷനകളിൽ അടക്കം അഞ്ചിടങ്ങളിൽ 15 കാമറകൾ സ്ഥാപിച്ചിരിക്കുന്നത്.