മൂവാറ്റുപുഴ: മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ബാങ്ക് അംഗങ്ങളുടെ മക്കളെ ബാങ്ക് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ ആദരിച്ചു. 2000 രൂപയുടെ കാഷ് അവാർഡും മെമന്റോയും നൽകി അറുപതോളം കുട്ടികളെയാണ് ആദരിച്ചത്. നൂറ്റമ്പതോളം കുട്ടികൾക്ക് കുടയും വിതരണം ചെയ്തു. കെ.എം. സീതി അദ്ധ്യക്ഷത വഹിച്ചു. പി.എം. സലീം, പി.കെ. രവി, ബാബു ഐസക്ക്, കെ.യു. പ്രസാദ്, മറിയംബീവി നാസർ, നിസ സീതി, ബാങ്ക് സെക്രട്ടറി എം.എൽ. ഉഷ എന്നിവർ സംസാരിച്ചു.