ആലുവ: ആലുവ സി.എച്ച് സെന്റർ ജില്ലാതല റമദാൻ റിലീഫ് മീറ്റ് മുസ്‌ലിം ലീഗ് നിയമസഭാകക്ഷി സെക്രട്ടറി ടി.എ. അഹമ്മദ് കബീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ല പ്രസിഡന്റ് കെ.എം. അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബൽ കെ.എം.സി.സി ജില്ല പ്രസിഡന്റ് നാസർ എടവനക്കാട്, ദമാം കെ.എം.സി.സി ജില്ല പ്രസിഡന്റ് മുസ്തഫ കമാൽ, ജില്ലാ സെക്രട്ടറി സിറാജ് ആലുവ, കുവൈറ്റ് കെ.എം.സി.സി ജില്ല ജനറൽ സെക്രട്ടറി കെ.എസ്. ത്വൽഹത്ത്, ദുബൈ കെ.എം.സി.സി ജില്ല പ്രസിഡന്റ് നജീബ് കയന്റികര എന്നിവരിൽ നിന്നും റിലീഫ് ഫണ്ട് ടി.എ. അഹമദ് കബീർ ഏറ്റുവാങ്ങി.