അങ്കമാലി: അങ്കമാലി സ്വകാര്യസ്റ്റാന്റിൽ നിന്നും എക്‌സൈസ് പാർട്ടി ഒരു കിലോ കഞ്ചാവ് പിടിച്ചു. തുണിക്കടിയിൽ സഞ്ചിയിൽ കെട്ടിവച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
കഞ്ചാവുമായി എത്തിയത് ഇതര സംസ്ഥാനക്കാരനാണന്നാണ് നിഗമനം.തിരഞ്ഞെടുപ്പ് കഴിഞ്ഞ് റയിൽവെ സ്റ്റേഷനിൽ വന്നിറങ്ങുന്ന ഇതര സംസ്ഥാനക്കാരെ നിരീക്ഷിക്കുന്നതിനായി നിന്നിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥരാണ് ആളില്ലാതെ ബാഗ് കണ്ടത്. തുടർന്നുള്ള പരിശോധനയിലാണ് എക്‌സൈസ് ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് കസ്റ്റഡിയിൽ എടുത്തത്.