ksrtc
ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാന്റ് കെട്ടിടത്തിന് മുകളിൽ നീക്കം ചെയ്യാത്ത സ്വകാര്യ മൊബൈൽ ഫോൺ കമ്പനിയുടെ ടവർ

ആലുവ: ആലുവ കെ.എസ്.ആർ.ടി സി ഡിപ്പോ കെട്ടിടം പൊളിക്കുന്നതിന് തടസമായി സ്വകാര്യ കമ്പനിയുടെ മൊബൈൽ ടവർ. നീക്കം ചെയ്യണമെന്ന നിർദ്ദേശം സ്വകാര്യ സ്ഥാപനം പാലിക്കുന്നില്ലെന്ന് ആക്ഷേപം. കെട്ടിടം പൊളിക്കുന്നതിന് മുന്നോടിയായി വാതിലുകളും ജനലുകളും പൊളിച്ചു നീക്കിയിട്ടുണ്ട്. എന്നാൽ മൊബൈൽ ടവർ നീക്കാത്തതിനാൽ മുകളിലെ നിലയിലെ കോൺക്രീറ്റ് ഭാഗം പൊളിക്കുന്നത് മന്ദഗതിയിലാണ്. അതേ സമയം ഏറ്റവും താഴെയുള്ള ഓഫീസുകളിലെ ഫർണീച്ചറുകൾ നീക്കിയിട്ടില്ല. കെട്ടിടം പൊളിക്കുന്ന മുറയ്ക്ക് എല്ലാം എടുത്ത് മാറ്റാനാണ് തീരുമാനം. ഒരു മാസമാണ് പൊളിച്ചുനീക്കാൻ കാലാവധി നൽകിയിരിക്കുന്നത്. കഴിഞ്ഞ 13ന് കരാർ നൽകിയെങ്കിലും താത്ക്കാലിക ബസ് സ്റ്റാൻഡ് ആരംഭിക്കാൻ വൈകിയതോടെയാണ് കെട്ടിടം പൊളിക്കലും ഇഴഞ്ഞത്‌.