കൊച്ചി: കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ക്ഷേമനിധി കുടിശിക അടയ്‌ക്കുന്നതിനുള്ള ഒറ്റ തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി ആഗസ്‌റ്റ് 22 വരെ നീട്ടി. തൊഴിലുടമകൾ ബോർഡിന്റെ ജില്ലാ ഓഫീസിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ​: 0484-2800581.