കൊച്ചി: പാലാരവട്ടം മേല്പാലം പുനർനിർമ്മിക്കേണ്ടി വന്നാൽ മുഴുവൻ ചെലവും അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ.ഇബ്രാഹിം കുഞ്ഞ് എം.എൽ.എയിൽ നിന്ന് ഈടാക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ആവശ്യപ്പെട്ടു. പൊതുമരാമത്ത് മന്ത്രിയെന്ന നിലയിൽ ഇബ്രാഹിംകുഞ്ഞ് നടത്തിയ മുഴുവൻ അഴിമതികളും അന്വേഷിക്കണം. ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനുള്ള ശ്രമമാണ് നടക്കുന്നത്. ശരിയായ അന്വേഷണം നടന്നാൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പങ്കു വരെ വ്യക്തമാകും. തട്ടിപ്പിൽ പങ്കുള്ളതിനാലാണ് വിവാദമുണ്ടായ ഉടൻ പ്രതിരോധിക്കാൻ ഉമ്മൻചാണ്ടി ഓടിയെത്തിയതെന്നും സി.എൻ. മോഹനൻ പറഞ്ഞു.