പള്ളുരുത്തി: വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പളങ്ങി യൂണിറ്റ് വാർഷിക പൊതുയോഗം ജില്ലാ സെക്രട്ടറി പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു.കെ.വി. തമ്പി അദ്ധ്യക്ഷത വഹിച്ചു.വിദ്യാർത്ഥികൾക്ക് കാഷ് അവാർഡുകൾ വിതരണം ചെയ്തു. ഭാരവാഹികൾ: കെ.വി.തമ്പി ( പ്രസിഡന്റ്), പി.ടി.ഷിജിത്ത് (വൈസ് പ്രസിഡന്റ്), ടി.ജി. സൗമിത്രൻ (സെക്രട്ടറി), നെൽസൺ മട്ടമ്മൽ(ജോ. സെക്രട്ടറി). കെ.പി.അഗസ്റ്റിൻ (ട്രഷറർ).