പള്ളുരുത്തി: കൊച്ചി പ്രസ് ക്ളബിന്റെ ആഭിമുഖ്യത്തിൽ മാദ്ധ്യമപ്രവർത്തകൻ പി.ബി.ചന്ദ്രബാബു അനുസ്മരണവും പുരസ്കാര സമർപ്പണവും നടത്തി. കുമ്പളങ്ങി ഇല്ലിക്കൽ സ്ക്കൂൾ ഹാളിൽ നടന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് മാർട്ടിൻ ആന്റണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ബി.സലാം അദ്ധ്യക്ഷത വഹിച്ചു. പി.എ. പീറ്റർ, ഷാജി കുറുപ്പശേരി, കെ.കെ. ഭാസ്കരൻ, എൻ.എൽ. ജെയിംസ്, ഉഷ പ്രദീപ്, ബാബു രാജേന്ദ്രൻ, എസ്. രാമചന്ദ്രൻ, എസ്. കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്തിലെ സ്ക്കൂളുകളിൽ എസ്.എസ്.എൽ.സി, പ്ളസ് ടുവിന് മുഴുവൻ വിഷയങ്ങൾക്കും എ പ്ളസ് വാങ്ങിയ വിദ്യാർത്ഥികൾക്ക് പുരസ്ക്കാരം നൽകി ആദരിച്ചു. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ വിജയിപ്പിച്ച സെന്റ്.പീറ്റേഴ്സ് സ്ക്കൂളിന് ചന്ദ്രബാബു സ്മാരക പുരസ്കാരം നൽകി.