പള്ളുരുത്തി: കുമ്പളങ്ങി കൈരളി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മാദ്ധ്യമ പ്രവർത്തകൻ പി.ബി.ചന്ദ്രബാബുവിന്റെ സ്മരണാർത്ഥം ഗവ. സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമല ബാബു ഉദ്ഘാടനം ചെയ്തു. ഡോളി സേവി, എൻ.ടി. സുനിൽ, സിന്ധു ബാബു, തങ്കപ്പൻ കുമരോത്ത്, ബാർബറ തുടങ്ങിയവർ പ്രസംഗിച്ചു.