പറവൂർ : കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യക്ഷങ്ങൾ കടപുഴകിയും ഒടിഞ്ഞവീണ് വീടുകൾ നാശം സംഭവിച്ചു. വടക്കേക്കര പഞ്ചായത്ത് പതിനാറാം വാർഡ് പട്ടണത്താണ് കാറ്റ് നാശനഷ്ടം ഉണ്ടാക്കിയത്. പ്ലാച്ചോട്ടിൽ കാദർ, ഷാജഹാൻ എന്നിവരുടെ വീടിന് മുകളിലേക്കാണ് മരങ്ങൾ കടപുഴകി വീണത്. വീടിന്റെ മേൽക്കൂരയ്ക്കും ഭിത്തികൾക്കും കേടുപാടുകൾ ഉണ്ടായി. മരത്തിന്റെ ചില്ല് ഒടിഞ്ഞ് വീണതിനെ തുടർന്ന് വൈദ്യുതി കമ്പി പൊട്ടി വൈദ്യുതി തടസം നേരിട്ടു.