പറവൂർ : രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് നഗരത്തിലെ പലയിടങ്ങളിലും വെള്ളക്കെട്ട് ഭീഷണിയാകുന്നു. കച്ചേരി വളപ്പിലും സബ് ട്രഷറി ഓഫീസിന് മുന്നിൽ വെള്ളം കെട്ടി കിടക്കുന്നത് ഇവിടങ്ങളിൽ വരുന്നവരെ ഏറെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. പലരും മലിന ജലം ചവിട്ടിയാണ് ഓഫിസുകളിലേക്കും മറ്റും നടന്ന് പോകുന്നത്. നിരവധി രോഗികൾ വരുന്ന ആശുപത്രി പരിസരത്ത് വെള്ളം കെട്ടികിടക്കുന്നു. കെ.എസ്.ആർ.ടി.സി സ്റ്റാൻറിലും സ്ഥിതി രൂക്ഷമാണ്. പ്രവേശ കവാടത്തിലും വർക്ക് ഷോപ്പിന് സമീപവും വെള്ളം കിടക്കുകയാണ്. വർക്ക് ഷോപ്പിന് സമീപം കെട്ടി കിടക്കുന്ന വെള്ളത്തിലേക്ക് ഓയലും മറ്റും ഒഴുകി വന്ന് കലർന്ന് കിടക്കുകയാണ്.
ഇങ്ങനെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. മലിനജലം ഒഴുകി പോകാതെ മാലിന്യങ്ങൾ അടിഞ്ഞു കൂടി കിടക്കുന്നത് പിന്നീട് നിരവധി രോഗങ്ങൾ വരാൻ ഇടയാക്കുന്നു.