കൊച്ചി: മെട്രോ നിർമ്മാണത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ എസ്.എൻ.ജംഗ്ഷനിലെ ശ്രീനാരായണ ഗുരുമന്ദിരം മാറ്റി സ്ഥാപിക്കുന്നതിനെക്കുറിച്ചും പുതിയ ഗുരുന്ദിരവും ശ്രീനാരായണ സാംസ്കാരികകേന്ദ്രവും സ്ഥാപിക്കുന്നതിനെക്കുറിച്ചും ആലോചിക്കാനായി നാളെ (ബുധൻ) തൃപ്പൂണിത്തുറയിൽ വിപുലമായ യോഗം ചേരും.
എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന യോഗത്തിൽ മേഖലയിലെ ഇരുപതോളം ശാഖായോഗങ്ങളുടെ ഭാരവാഹികളും പങ്കെടുക്കും.
എസ്.എൻ.ഡി.പി യോഗം നടമ ശാഖാ യോഗം ആഫീസിൽ വൈകിട്ട് അഞ്ചിനാണ് യോഗം. നടമ ശാഖാ യോഗത്തിന് കീഴിലുള്ളതാണ് എസ്.എൻ.ജംഗ്ഷനിലെ ഗുരുമന്ദിരം. യോഗത്തിൽ കണയന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ മഹാരാജാ ശിവാനന്ദൻ, കൺവീനർ പി.ഡി.ശ്യാംദാസ് തുടങ്ങിയവർ പങ്കെടുക്കും.