കൊച്ചി : പൊതുമേഖലാ എണ്ണശുദ്ധീകരണശാലയായ കൊച്ചി റിഫൈനറിയുടെ തുറമുഖത്തെ രണ്ട് കേന്ദ്രങ്ങളുടെ സുരക്ഷവർദ്ധിപ്പിക്കാനും പരിസ്ഥിതി സംരക്ഷിക്കാനുംനാവികസേന പിന്തുണ നൽകും. നാവികത്താവളം മേധാവി വൈസ് അഡ്മിറൽ ആർ.ജെ. നദ്കർണിയും റിഫൈനറി എക്സിക്യുട്ടീവ് ഡയറക്ടർ പ്രസാദ് കെ. പണിക്കരും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

യോജിക്കാവുന്ന മേഖലകൾ നിശ്ചയിച്ച് വിശദമായ ചർച്ച നടത്തി പദ്ധതികൾ നടപ്പാക്കുമെന്ന് റിഫൈനറി അധികൃതർ അറിയിച്ചു. റിഫൈനറിയുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും ആവശ്യമായ സഹായവും നാവികസേന നൽകും.