ഇഞ്ചിവില ഇരുന്നൂറിലേക്ക്
ഇടപ്പള്ളി:പച്ചക്കറിക്ക് വില കുതിച്ചു കയറുമ്പോൾ ഇഞ്ചി റെക്കാഡ് ഉയരത്തിലേക്ക്. 170ലെത്തി കിലോ വില.
ദിവസങ്ങൾക്കുള്ളിൽ 200 കടക്കാനാണ് സാധ്യത.
നാടന്റെ വരവ് തീരെ ഇല്ലാതായതാണ് ഇഞ്ചി വിലക്കയറ്റത്തിന് കാരണം. മഴക്കാലത്ത് ഇഞ്ചിക്ക് പ്രിയമേറുന്നത് പതിവാണ്.
കർണാടകയിൽ നിന്നാണ് ഇപ്പോൾ പ്രധാനമായും ഇഞ്ചി എത്തുന്നത്. വയനാടൻ ചരക്കുമുണ്ടെങ്കിലും വിപണിയിലെ ക്ഷാമം തീർക്കാൻ കഴിയുന്നില്ല. വില ഉടനടി താഴാനുമിടയില്ല.
പച്ചക്കറിയും വിലക്കുതിപ്പിൽ
പച്ചക്കറി വിലയും ദിനംപ്രതി ഉയരുന്നത് സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കി. എല്ലാ ഇനങ്ങൾക്കും ചില്ലറ വിപണിയിൽ 30ന് മുകളിലാണ് വില. തക്കാളി 54ൽ നിന്ന് 40ൽ എത്തിയതാണ് ആകെയുള്ള ആശ്വാസം.
മൈസൂർ ,കോലാർ തക്കാളിയാണ് ഇപ്പോൾ വിപണികളിൽ സുലഭം. തമിഴ്‌നാടൻ തക്കാളി കുറവാണ്.
അയൽ സംസ്ഥാനങ്ങളിൽ ഉല്പാദനം കുറഞ്ഞതാണ്
പച്ചക്കറിക്ക് പെട്ടന്ന് വില കുതിച്ചു കയറാൻ വഴിയൊരുക്കിയതെന്നു വ്യപാരികൾ
പറഞ്ഞു. ഒരാഴ്‌ചക്കുള്ളിൽ വില കുറഞ്ഞേക്കുമെന്നും അവർ പറഞ്ഞു.
വില നിലവാരം
ഉരുളക്കിഴങ്ങ് 44
തക്കാളി 40
മുരിങ്ങക്ക 34
കോളിഫ്ലവർ 54
വെണ്ടയ്ക്ക 32
വഴുതനങ്ങ 47
കാരറ്റ് 67
മത്തങ്ങ 30