പനങ്ങാട്:ഒരുവശത്ത് മാലിന്യ നിക്ഷേപം. മറുവശത്ത് സൗന്ദര്യവത്കരണം. പനങ്ങാട്-ചേപ്പനം പാലം പരിസരം ചീഞ്ഞു നാറുന്നു . ചേപ്പനംപാലത്തിനോട് ചേർന്നുളള ബണ്ട് കടവിലും മാലിന്യമല.ആഴ്ചയിൽരണ്ട്ദിവസം ദേശീയ ആരോഗ്യമിഷന്റെ പദ്ധതിയായിവളന്തകാട് ഫ്ളോട്ടിംഗ് ഡിസ്പെൻസറിയുടെ ബോട്ട് രോഗികളെതേടി ഈപാലത്തിന്റെ സമീപംഅടുക്കുന്നുണ്ട്.രാവിലെ ഒമ്പത് മുതൽ വൈകീട്ട് മൂന്ന് വരെരോഗപരിശോധനയും,രക്തപരിശോധനയും,മരുന്നുവിതരണവും നടത്തുന്നത് ചീഞ്ഞു നാറുന്ന അന്തരീക്ഷത്തിൽ .കെ.ബാബു മന്ത്രിയായിരുന്നകാലത്ത് ഒരുകോടിരൂപ മുടക്കി പാലത്തിനിരുവശവുംചെടികളും,തണൽ മരങ്ങളും വച്ച്പിടിപ്പിച്ച് സൗന്ദര്യവത്ക്കരണം ആരംഭിച്ചിരുന്നു. പാലത്തിന്റെ പടിഞ്ഞാറെ തീരത്തും, ,കിഴക്കേതീരത്തും കായലിലുംരാത്രികാലങ്ങളിൽ വാഹനങ്ങളിൽ കൊണ്ടുവന്ന് മാലിന്യംതളളുന്നു. കോഴിവേസ്റ്റ് ,ഇറച്ചിമാലിന്യംഎന്നിവയും പ്ളാസ്റ്റിക്കുമാണ് അർദ്ധരാത്രിപെട്ടിവണ്ടികളിൽകൊണ്ടുവന്ന് തള്ളുന്നത്.
കരയിലും കായലിലും തളളുന്ന മാലിന്യംഅഴുകി കായലോരത്തുളള മത്സ്യതൊഴിലാളികളുടെ ചീനവലകളിലും വീശുവലകളിലും അടിഞ്ഞ് വലകീറുന്നു.കായലിൽ കിടന്ന് അഴുകിയകുടലും പണ്ടങ്ങളും വേലിയേറ്റസമയങ്ങളിൽ കടവുകളിൽഒഴുകിയെത്തുന്നതിനാൽ ദുർഗന്ധം മൂലം വീട്ടിലും ഇരിക്കാൻ പറ്റാത്ത അവസ്ഥയെന്ന് നാട്ടുകാർ.
"ചേപ്പനം-പനങ്ങാട് പാലത്തിനരുകിൽമാലിന്യം നിക്ഷേപിക്കുന്നത് കർശനമായിതടയുന്നമുന്നറിയിപ്പ് ബോർഡ് ഉടൻസ്ഥാപിക്കും.സി.സി.ടിവി ക്യാമറസ്ഥാപിക്കുന്നതുൾപ്പടെയുളള മറ്റ് നടപടികളെക്കുറിച്ചും ആലോചിക്കുന്നുണ്ട് "
മിനിപ്രകാശൻ
കുമ്പളംപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ്..
ഫ്ളോട്ടിംഗ് ഡിസ്പെൻസറിയിലെ ആരോഗ്യ പരിശോധന
ചീഞ്ഞു നാറിയ അന്തരീക്ഷത്തിൽ മത്സ്യത്തൊഴിലാളികളുടെ വലകീറുന്നു
ദുർഗന്ധം മൂലം വീടുകളിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥ