കൊച്ചി : ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ജനകീയ രക്തദാനസേനയുടെ നേതൃത്വത്തിൽ നാളെ എറണാകുളം ജനറൽ ആശുപത്രി​ ബ്ളഡ് ബാങ്കിൽ രക്തദാന ക്യാമ്പും ബോധവത്കരണ ക്ളാസും നടത്തും. രാവിലെ 9 ന് ഹെെബി ഈഡൻ എം.പി. രക്തം നൽകി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ബോധവത്കരണ ക്ളാസ് നടക്കും. ഡോ. മീന ബീവി , ഡോ. റോയ് എബ്രാഹാം എന്നിവർ ബോധവത്കരണ ക്ളാസ് നയിക്കും. വെെകിട്ട് മൂന്നി​ന് നടക്കുന്ന രക്തദാനസേന പ്രതിനിധി സമ്മേളനത്തിൽ ബെന്നി ബഹനാൻ എം.പി. .ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ , ഡോ.ഷറഫുദ്ദീൻ കടമ്പാട്ട് എന്നിവർപങ്കെടുക്കും