കൊച്ചി : എറണാകുളം നോർത്തിലെ ഇ.എസ്.ഐ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് എ.ഐ.ടി.യു.സി ജില്ലാ കൗൺസിൽ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവർക്ക് ഡോക്ടർമാരുടെ സേവനം ഫലപ്രദമായി ലഭിക്കുന്നില്ല. ആശുപത്രിയും പരിസരവും ശുചിത്വത്തിന്റെ കാര്യത്തിലും ഏറെ പിന്നിലാണ്. സ്ഥലവും മറ്റു സൗകര്യങ്ങളുമുള്ള ആശുപത്രിയിൽ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് സത്വര ശ്രദ്ധയുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.കെ. അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി വി.ബി. ബിനു, സംസ്ഥാന വൈസ് പ്രസിഡന്റ് പി. രാജു , എലിസബത്ത് അസീസി, ബാബുപോൾ, എം.ടി. നിക്‌സൺ, കമല സദാനന്ദൻ, സി.വി. ശശി എന്നിവർ സംസാരിച്ചു.