കൊച്ചി : എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ സ്നേഹത്തണൽ സംഘം പറവൂരിലെ വടക്കുംപുറം, ഗോതുരുത്ത് പ്രദേശങ്ങളിലെ കിടപ്പിലായ കാൻസർ രോഗികളെ നാളെ (വ്യാഴം) സന്ദർശിച്ച് ചികിത്സയും മരുന്നും നൽകും.

കാൻസർ രോഗവിദഗ്ദ്ധൻ ഡോ.സി.എൻ. മോഹനൻനായരുടെ നേതൃത്വത്തിൽ ഉച്ചകഴിഞ്ഞ് 2.30 മുതലാണ് പരിശോധന. വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ളവർക്ക് സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിൽ സൗജന്യ ചികിത്സയും നൽകും. കനിവ് പാലിയേറ്റീവ് കെയറുമായി സഹകരിച്ചാണ് പരിപാടി നടക്കുന്നത്. വിവരങ്ങൾക്ക് : 9447474616.