കൊച്ചി :വൈസ്‌മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഒന്നിന്റെ സാമൂഹ്യ സേവന പദ്ധതികളുടെ സമാപന സമ്മേളനം ഇന്ത്യ ഏരിയ പ്രസിഡന്റ് ഡോ.കെ.സി.സാമുവൽ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ വർഷം പ്രളയ ദുരിതാശ്വാസ പ്രവർത്തങ്ങൾ ഉൾപ്പെടെ രണ്ടു കോടിയിലേറെ രൂപയുടെ സേവന പദ്ധതികൾ നടപ്പാക്കിയെന്ന് ഡിസ്ട്രിക്ട് ഗവർണർ നിജു മോഹൻദാസ് അറിയിച്ചു.
സ്‌നേഹധാര പദ്ധതി ആനുകൂല്യങ്ങൾ റീജിണൽ ഡയറക്ടർ ജോയ് ആലപ്പാട്ട് വിതരണം ചെയ്തു. ഡിസ്ട്രിക്ട് ആനുവൽ ബുള്ളറ്റിൻ ഏരിയ ട്രഷറർ ആന്റണി ജോസഫ് പ്രകാശനം ചെയ്തു. മികച്ച ക്ലബ്ബുകൾക്കുള്ള അവാർഡുകൾ റീജിണൽനേതാക്കളായ സന്തോഷ് ജോർജ്, മാത്യൂസ് എബ്രഹാം, സോണി എബ്രഹാം, ജോൺസൻ എന്നിവർ നിർവഹിച്ചു.ജോസഫ് വർഗീസ്, ജോജി കെ, തോമസ്, ശ്രീകുമാർ, രാജേഷ് അറക്കൽ, രജനീഷ്, മോളി അജയകുമാർ, വിഷ്ണുപ്രിയ എന്നിവർ സംസാരിച്ചു