പെരുമ്പാവൂർ: വാഴക്കുളം പഞ്ചായത്ത് മാനവ സൗഹാർദ്ദ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന മാനവീയം - 2019 വി.പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വേദി പ്രസിഡന്റ് അഡ്വ. ഗിരീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെറീന ബഷീർ മുഖ്യാതിഥിയായിരുന്നു. വാഴക്കുളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ഫാത്തിമ ജബ്ബാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നസീർ കാക്കനാട്ടിൽ, വി.സി. ചന്ദ്രൻ, വേദി ഭാരവാഹികളായ സി.എസ്. രാധാകൃഷ്ണൻ, ഫാ. ജോൺ കപ്യാരുപറമ്പിൽ, എ.എം. ജമാൽ അസ്ഹരി, പ്രദീപ് കെ നായർ തുടങ്ങിയവർ സംസാരിച്ചു.