പറവൂർ : നിപ രോഗപ്രതിരോധവും നിയന്ത്രണവും എന്ന വിഷയത്തിൽ ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പാരാമെഡിക്കൽ ജീവനക്കാർക്ക് ക്ളാസ് സംഘടിപ്പിച്ചു. നിപ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ പരിശീലനവും നൽകി. ഏഴിക്കര മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. പ്രീതി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സൂപ്പർവൈസർ ബിനോയ് വർഗ്ഗീസ്, പി.എ. രാജീവ് തുടങ്ങിയവർ സംസാരിച്ചു. പറവൂർ താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് സൗമ്യ കൃഷ്ണൻ പരിശീലനത്തിന് നേതൃത്വം നൽകി. 72 ആരോഗ്യ പ്രവർത്തകർ ക്ളാസിൽ പങ്കെടുത്തു.