പറവൂർ : കിടപ്പിലായ അർബുദരോഗികളുടെ വീടുകളിലെത്തി ശുശ്രൂഷ നൽകുന്ന എറണകുളം മെഡിക്കൽ സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയുടെ സ്നേഹത്തണൽ സംഘം നാളെ (വ്യാഴം) ഉച്ചയ്ക്ക് രണ്ടരയ്ക്ക് വടക്കുംപുറം, ഗോതുരുത്ത് പ്രദേശത്ത് സന്ദർശിക്കും. ഓങ്കോളജിസ്റ്റ് ഡോ.സി.എൻ. മോഹനൻ നായരാണ് സംഘത്തിന് നേതൃത്വം നൽകുന്നത്. രോഗികളെക്കുറിച്ച് ബന്ധുക്കൾ ഫോണിലോ, നേരിട്ടോ അറിയിച്ചാൽ മെഡിക്കൽ സംഘം രോഗികളുടെ വീട്ടിലെത്തി ചികിത്സ ലഭ്യമാക്കും. വിദഗ്ധചികിത്സ ആവശ്യമായ രോഗികൾക്ക് സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിൽ സൗജന്യ ചികിത്സ നൽകും. കനിവ പാലിയേറ്റീവ് സംഘടനയുടെ സഹകരണത്തോടെയാണിത്. ഫോൺ. 0484 2887800, 9447474616.