edappilly
ഇടപ്പള്ളി റെയിൽവേ സ്റ്റേഷൻ

ഇടപ്പള്ളി: കൊച്ചി മെട്രോ നഗരിയുടെ പ്രധാന ഭാഗമായ ഇടപ്പള്ളിയിലെ റെയിൽവേ സ്റ്റേഷന്റെ അവസ്ഥ പരമദയനീയം.ഇടപ്പള്ളി ജംഗ്ഷനിൽ നിന്നും അരകിലോമീറ്റർ അടുത്തുള്ള സ്റ്റേഷന് വികസനത്തിന്റെ അനന്ത സാദ്ധ്യതകളുണ്ട്.എന്നാൽ അത്ഉപയോഗി​ക്കുന്നി​ല്ല.

അമൃത ആശുപത്രിയും ലുലുമാളും ഇടപ്പള്ളി ബൈപ്പാസ് ജംഗ്ഷനും ഗുരുവായൂർ റോഡും തൊട്ടടുത്തുള്ളതിനാൽ സ്റ്റേഷന് വലി​യ പ്രാധാന്യമുണ്ട്. കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് ലഭിച്ചാൽ സബർബൻ സ്റ്റേഷനായി വികസിപ്പിക്കുകയും ചെയ്യാം. പക്ഷേ അനുകൂല സാഹചര്യങ്ങളൊന്നും റെയിൽവേ പരിഗണിക്കുന്നതേയില്ല.

വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലേക്കുള്ള ഗുഡ്സ് ട്രെയിനുകൾ ഇവിടെ നിർത്തിയാണ് തിരിഞ്ഞു പോകുന്നത്.

പരാധീനതകൾ മാത്രം

ഒന്നാം പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടിയെങ്കിലും യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യങ്ങൾ ഒന്നുമില്ല.
എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകൾ സ്റ്റേഷൻ ഓഫീസും കടന്നാണ് ഇപ്പോൾ അവസാനത്തെ ബോഗി പോലും നിറുത്തുന്നത്.

ട്രെയിനിൽ കയറാൻ
യാത്രക്കാർ പിന്നാലെ ഓട്ടമാണ്.

യാത്രക്കാർക്കുള്ള ഇരിപ്പിടങ്ങൾ സ്റ്റേഷൻ ഓഫീസിനോട് ചേർന്ന് മാത്രം.
രണ്ടാം പ്ലാറ്റ്ഫോമിന്റെ കാര്യവും കഷ്ടം. ഒരു ചെറിയ ഷെഡ് മാത്രമേ ഇവിടുള്ളൂ. കുടിവെള്ളം പോലും കിട്ടില്ല. ഒരു ലഘു ഭക്ഷണശാല പോലുമില്ല.

ഇടപ്പള്ളിയിൽ നിറുത്തുന്ന ട്രെയിനുകൾ

വടക്കോട്ട്

തിരുവനന്തപുരം - മധുര (അമൃത) 1.29

കൊച്ചുവേളി - നിലമ്പൂർ (രാജ്യറാണി) 1.45
എറണാകുളം - ഗുരുവായൂർ (പാസഞ്ചർ) 6.19
കോട്ടയം - നിലമ്പൂർ (പാസഞ്ചർ ) 7.13

എറണാകുളം -പാലക്കാട് (മെമു ) 3.26

എറണാകുളം -ഷൊർണൂർ (പാസഞ്ചർ ) 5.55
എറണാകുളം -ഗുരുവായൂർ (പാസഞ്ചർ ) 8.07

എറണാകുളം -കാരക്കൽ (എക്സ് പ്രസ് ) 10.04

പുനലൂർ -ഗുരുവായൂർ (പാസഞ്ചർ ) 11.55

തെക്കോട്ട്

നിലമ്പൂർ -കൊച്ചുവേളി (രാജ്യറാണി) 1.20

കാരക്കൽ -എറണാകുളം (എക്സ്പ്രസ് ) 5.55
ഷൊർണൂർ -എറണാകുളം (പാസഞ്ചർ ) 6.49
ഗുരുവായൂർ -പുനലൂർ (പാസഞ്ചർ) 7.43

ചെന്നൈ -ആലപ്പുഴ (എക്സ്പ്രസ് ) 8.15
ഗുരുവായൂർ -എറണാകുളം (പാസഞ്ചർ) 8.40
പാലക്കാട് -എറണാകുളം (മെമു ) 11.35
ഗുരുവായൂർ -എറണാകുളം (പാസഞ്ചർ ) 3.06
നിലമ്പൂർ -കോട്ടയം (പാസഞ്ചർ ) 7.43
മധുര -തിരുവനന്തപുരം ( അമൃത എക് സ് പ്രസ്) 11.19