കൊച്ചി : പിറവം പാഴൂർ ഗവ.എൽ.പി.സ്‌കൂളിൽ എൽ.പി എസ്.ടി താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. ഇന്ന് രാവിലെ പത്തിന് ഓഫീസിൽ അഭിമുഖം നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്രുമായി എത്തണമെന്ന് ഹെഡ്മിസ്ട്രസ് എ.ബി. ജയശ്രീ അറിയിച്ചു.
കളമ്പൂർ ഗവ.യു.പി സ്‌കൂളിൽ എൽ പി എസ്.ടി അദ്ധ്യാപക, ജൂനിയർ ഹിന്ദി അദ്ധ്യാപക താത്കാലിക ഒഴിവിലേക്ക് ഇന്ന് ഉച്ചയ്ക്ക് 12 ന് അഭിമുഖം നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.
മണീട് ഗവ.ഹയർ സെക്കൻഡടറി സ്‌കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ഇക്കണോമിക്‌സ് (സീനിയർ) വിഭാഗം അദ്ധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഇന്ന് രാവിലെ 11 ന് അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.