കൊച്ചി: മാതൃകാകാർഷിക ഗ്രാമങ്ങൾ നിർമ്മിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കുടുംബശ്രീ പ്രവർത്തകർ ഒരുങ്ങുന്നു.
ആദ്യ ഘട്ടത്തിൽ ജില്ലയിൽ രണ്ടു കാർഷികഗ്രാമങ്ങൾ തുടങ്ങും. 500 ഹെക്ടർ വിസ്തൃതിയുളള ചെറുനീർത്തടങ്ങളായിരിക്കും പദ്ധതിയുടെ അടിസ്ഥാന ഘടകം.

പരിഗണിക്കുന്നത് വൈപ്പിൻ, പാറക്കടവ് ബ്ലോക്കുകളിലെ ചെറുനീർത്തടങ്ങടങ്ങുന്ന വില്ലേജുകളാണ്.

ജൈവകൃഷി, മത്സ്യകൃഷി, മൂല്യവർദ്ധിത യൂണിറ്റുകൾ, അഗ്രിക്ലിനിക്കുകൾ, ബയോഗ്യാസ് യൂണിറ്റുകൾ, ഫാം ടൂറിസം തുടങ്ങി ഇരുപതോളം ഘടകങ്ങൾ ഓരോ സ്മാർട്ട് അഗ്രി വില്ലേജിലുണ്ടാവും.