കൊച്ചി:
ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് അന്തർദേശീയ ബാലവേല വിരുദ്ധ ദിനം ആചരിക്കും. വൈകിട്ട് മൂന്നിന് കാക്കനാട് തെങ്ങോട് ഗവൺമെന്റ് ഹൈസ്ക്കൂളിൽ നടക്കുന്ന ദിനാചരണം ജസ്റ്റിസ് കെ.കെ.ദിനേശൻ ഉദ്ഘാടനം ചെയ്യും. ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് അഡ്വ. കെ.എസ്. അരുൺകുമാർ അദ്ധ്യക്ഷത വഹിക്കും.