മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനം, വീൽചെയർ, ശ്രവണ സഹായി, വാക്കിംഗ് സ്റ്റിക്ക് എന്നിവ വിതരണം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ പി.കെ. ബാബുരാജ് വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. സഹീർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.എം. സീതി, ഉമാമത്ത് സലീം, രാജി ദിലീപ്, കൗൺസിലർമാരായ കെ.എ. അബ്ദുൽസലാം, പി.എസ്. വിജയകുമാൻ, പി.പി. നിഷ, സി.എം. ഷുക്കൂർ, പി.വൈ. നൂറുദ്ദീൻ, ജയ്‌സൺ തോട്ടത്തിൽ, കെ.ബി. ബിനീഷ്‌കുമാർ, സെലിൻ ജോർജ്, ഷാലിന ബഷീർ, ജിനു ആന്റണി എന്നിവർ പങ്കെടുത്തു.