കൊച്ചി : പിറവം മണീട് കാരൂർ സെന്റ് ഗ്രിഗോറിയോസ് യു.പി സ്കൂൾ സർക്കാർ ഏറ്റെടുക്കുക എന്നത് അസാദ്ധ്യമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി.പ്രൊഫ. സി. രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. അനൂപ് ജേക്കബ് എം.എൽ.എ നിയമസഭയിൽ ചോദ്യോത്തരവേളയിൽ കാരൂർ സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് മലാപ്പറമ്പിൽ സ്വികരിച്ച നിലപാട് കാരൂരിലും സ്വീകരിക്കണമെന്നും കാരൂർ സ്കൂളിലെ 9 കുട്ടികളുടെ അവരുടെ ഭാവി സുരക്ഷിമാക്കണമെന്നും എം.എൽ.എ.ആവശ്യപ്പെട്ടു. സ്കൂൾ ഏറ്റെടുക്കാൻ സർക്കാർ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നും ജനകീയ പങ്കാളിത്തത്തോടെ സ്കൂൾ നടത്താനുള്ള നടപടി സ്വീകരിക്കാമെന്നും സ്കൂൾ സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു . കഴിഞ്ഞവർഷം സ്കൂൾ അടച്ചുപൂട്ടുവാൻ മാനേജ്മെന്റിന് കോടതി അനുമതി നൽകിയിരുന്നു. ഇത്തവണ രക്ഷിതാക്കളുടെ നേതൃത്വത്തിൽ സ്കൂളിൽ പ്രവേശനോത്സവം നടത്തിയത് സംസ്ഥാന ശ്രദ്ധനേടിയിരുന്നു. ഇപ്പോൾ സ്കൂൾ വരാന്തയിലിരുന്നാണ് കുട്ടികളുടെ പഠനം.