അങ്കമാലി: കറുകുറ്റി പഞ്ചായത്തിൽ മൂന്നാം വാർഡിലെ കപ്പലണ്ടി മുക്ക് പൊങ്ങം കനാൽബണ്ട് ആറടിപ്പാത റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ടി. പോൾ ഉദ്ഘാടനം ചെയ്തു. കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ഷാജു വി. തെക്കേക്കര അദ്ധ്യക്ഷത വഹിച്ചു. കറുകുറ്റി പഞ്ചായത്തിനെയും തൃശ്ശൂർ ജില്ലയിലെ കൊരട്ടി പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണിത്. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 8 ലക്ഷം രൂപ ചിലവഴിച്ച് റോഡാണിത്. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സ സേവ്യർ, സ്ഥിരംസമിതി അംഗങ്ങളായ കെ. പി. അയ്യപ്പൻ ഗ്രേയ്‌സി റാഫേൽ, സിജു ഈരാളി, എൽസി വർഗീസ്, ജോമോൻ ജോർജ്ജ്, സി. പി. സെബാസ്റ്റ്യൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി. ജെ. സ്‌കറിയ, ജോ. ബി. ഡി. ഒ. പ്രസന്നകുമാരി, ബൈജു ബേബി എന്നിവർ സംസാരിച്ചു.