പറവൂർ : നിപ രോഗ ബാധിതനായ വിദ്യാർത്ഥിയുടെ വീടും സമീപ പ്രദേശത്തെ വീടുകളും ഹെൽപ് ഫോർ ഹെൽപ്‌ലെസ് പ്രവർത്തകർ സന്ദർശിച്ചു ബോധവൽകരണം നടത്തി. ശുചീകരണ പ്രവർത്തനങ്ങൾക്കുള്ള സാമഗ്രികൾ വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസിനു കൈമാറി. ഈ സമയം സ്ഥലത്തെത്തിയ ഡി.എം.ഒയുമായി പ്രവർത്തകർ ചർച്ച നടത്തി. സംഘടനയുടെ പ്രസിഡന്റ് ഡോ. മനു പി.വിശ്വം, ഡോ. കെ.ജി. ജയൻ, ജോസഫ് പടയാട്ടി, കെ.ജി. അനിൽകുമാർ, സി.എസ്. ജയദേവൻ എന്നിവർ നേതൃത്വം നൽകി.
നിപ പ്രതിരോധ ബോധവൽകരണം
പറവൂർ : നിപ പ്രതിരോധവും തുടർനടപടികളും എന്ന വിഷയത്തിൽ നടന്ന ബോധവൽകരണ ക്ലാസിന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ.വിദ്യ നേതൃത്വം നൽകി. പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി.കുറുപ്പ്, വൈസ് ചെയർപേഴ്സൺ ജെസി രാജു, ടി.വി. നിഥിൻ, ഡെന്നി തോമസ്, കെ.എ. വിദ്യാനന്ദൻ, നഗരസഭ സെക്രട്ടറി നീതു ലാൽ തുടങ്ങിയവർ സംസാരിച്ചു.