കാലടി: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള അങ്കമാലി സമ്മേളനവും, കുടുംബ സംഗമവും കാലടിയിൽ നടന്നു. മറ്റൂർ സെന്റ് മേരിസ് ടൗൺ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനം റോജി എം ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ജയ്‌സൺ വർഗീസ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് തമ്പി നാഷണൽ അംഗത്വ ഡയറക്ടറിയുടെ വിതരണവും, പ്രസിഡന്റ് കെ.എ.വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.തുളസി അവാർഡ് ദാനം നടത്തി. സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് അംഗം സാംസൺ ചാക്കോ,തൃശൂർ ജില്ലാ സെക്രട്ടറി ബിജു രാഗം, ജില്ലാ എക്‌സി. അംഗങ്ങളായ റെജി, അജിത്, തുടങ്ങിിയവർ സംസാരിച്ചു.