sabu
പിറവം നഗരസഭയിൽ ആരംഭിച്ച ഹരിത കർമ്മ സേന അംഗത്വ വിതരണ ഉദ്ഘാടനം നഗരസഭാ ചെയർമാൻ സാബു കെ. ജേക്കബ് നിർവ്വഹിക്കുന്നു

കൊച്ചി : പിറവം നഗരസഭയിൽ ഹരിതകർമ്മസേന പ്രവർത്തനം ആരംഭിച്ചു. 25-ാം ഡിവിഷനിൽ റിട്ട. ആയുർവേദ ഡി.എം.ഒ ഡോ. ജോയി നെടുങ്ങേലിയുടെ വസതിയിൽ ഹരിതകർമ്മസേന അംഗത്വ വിതരണ ഉദ്ഘാടനം നഗരസഭാ ചെയർമാൻ സാബു കെ. ജേക്കബ് നിർവഹിച്ചു. ഉപാദ്ധ്യക്ഷ അന്നമ്മ ഡോമി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മെബിൻ ബേബി, ഐഷ മാധവൻ, അരുൺ കല്ലറയ്ക്കൽ, സിജി സുകുമാരൻ, ജിൽസ് പെരിയപ്പുറം, കൗൺസിലർമാരായ അജേഷ് മനോഹർ, ബെന്നി വി. വർഗീസ്, സോജൻ ജോർജ്, ഉണ്ണി വല്ലയിൽ, തമ്പി പുതുവാകുന്നേൽ, സിനി സൈമൺ, ശശി കെ.ആർ, ഷൈബി രാജു, ജിൻസി രാജു, റീജ ഷാജു, സുനിത വിമൽ, നീതു ഡിജോ, സിന്ധു ജെയിംസ്, തോമസ് ടി. കെ, ഷിജി ഗോപകുമാർ, ആതിര രാജൻ, മുകേഷ് തങ്കപ്പൻ, വത്സല വർഗീസ്, അത്സ അനൂപ്, ബിബിൻ ജോസ് തുടങ്ങിയവർ പങ്കെടുത്തു.

27

ഹരിതകർമ്മ സേനയുടെ പ്രവർത്തനം 27 വാർഡുകളിലും നടപ്പിലാക്കും. ഇതിലൂടെ നനവില്ലാത്ത പ്ലാസ്റ്റിക് കവറുകൾ തുകൽ ഉത്പന്നങ്ങൾ (ചെരുപ്പ്, ബാഗ് മുതലായവ), ഇലക്‌ട്രോണിക് വേസ്റ്റുകൾ മുതലായവ എല്ലാ മാസവും എല്ലാ വീടുകളിൽ നിന്നും ശേഖരിച്ച് സംസ്‌കരിക്കുന്നതിനുള്ള നടപടികളാണ് നടപ്പിൽ വരുത്തുന്നതെന്ന് ചെയർമാൻ സാബു കെ. ജേക്കബ് പറഞ്ഞു. ഇതിനായി 50 പേരടങ്ങുന്ന ഹരിതകർമ്മ സേനയെ സജ്ജമാക്കിയിട്ടുണ്ട്.

ഹരിതകർമ്മസേനയുടെ പ്രവർത്തനം

നഗരസഭയുടെ യൂണിഫോമിൽ ഹരിതകർമ്മ സേനാംഗങ്ങൾ വീടുകൾ സന്ദർശിച്ച് അപേക്ഷാഫോമുകൾ വിതരണം ചെയ്ത് ഒപ്പിട്ടുവാങ്ങി അംഗങ്ങൾ ആക്കും. തുടർന്ന് മാസത്തിലൊരിക്കൽ അംഗത്വമുള്ള വീടുകളിൽ നിന്ന് മാലിന്യ ശേഖരണം നടത്തും. ഓരോ വീടുകളിൽ നിന്നും 50 രൂപ വീതം ഈടാക്കും. ഈ പദ്ധതിയിലൂടെ പിറവത്തെ മാലിന്യ രഹിത നഗരമാക്കി മാറ്റുവാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. ബോധവത്കരണ ലഘു ലേഖനങ്ങളടക്കം ഹരിതകർമ്മ സേനാംഗങ്ങൾ നേരിട്ട് വിവരങ്ങൾ ശേഖരിച്ചാണ് അംഗത്വ വിതരണം നടത്തുന്നത്.