അങ്കമാലി.ഡി.വൈ.എഫ്.ഐ യോർദാനപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മഴക്കാലപൂർവ ശുചീകരണ ബോധവൽകരണവും പഠനോത്സവവും നടത്തി. ബോധവൽകരണ ക്ലാസ് തുറവൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ.സംഗീത ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ദിവ്യസന്ദേശം നൽകി. പഠനോത്സവം പരിപാടിയിൽ ഉന്നതവിജയം നേടിയവരെ മെമോൻറോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. ഇരുന്നൂറോളം വിദ്യാർത്ഥികൾക്ക് പഠനോപകരണം വൃക്ഷതൈകൾ വിതരണം ചെയ്തു. പഠനോത്സവം തുറവൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജോസഫ് പാറേക്കാട്ടിൽ ഉദ്ഘാടനം ചെയ്യ്തു.