library-file
പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിമാസ പാട്ടുകൂട്ടത്തിൽ ഗായിക ലിൻജോൺ ഗാനം ആലപിക്കുന്നു.

മൂവാറ്റുപുഴ: പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രതിമാസ പാട്ടുകൂട്ടത്തിന്റെ ഉദ്ഘാടനം പായിപ്ര ദമനൻ നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് എം.കെ. ജോർജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. എസ്. ശ്രീധരൻ സ്വാഗതം പറഞ്ഞു. പാട്ടുകൂട്ടം കോ ഓർഡിനേറ്റർമാരായ ഇ.എ. ബഷീർ, കെ.ബി. ചന്ദ്രശേഖരൻ , എ. പി. കുഞ്ഞ് , സോനു സുബ്രഹ്മണ്യൻ, ലിൻ ജോൺ, സൂരജ് പി.എസ്, സൂര്യ സുബ്രഹ്മണ്യൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു.