കൊച്ചി: എറണാകുളം പൗരാവലിയുടെ നേതൃത്വത്തിൽ മുതിർന്ന സി.പി.എം നേതാവ് എം.എം.ലോറൻസിന്റെ നവതിയാഘോഷം വിജയിപ്പിക്കുന്നതിനുള്ള യോഗം പപ്പൻചേട്ടൻ സ്മാരക ഹാളിൽ ചേർന്നു. സി.ഐ.സി.സി ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.എൻ. സീനുലാൽ, കെ.എ.അലി അക്ബർ, കെ.എം.ഐ മേത്തർ, ജോർജ് ഫ്രാൻസിസ്, സി.കെ. ഉണ്ണികൃഷ്ണൻ, കെ.എം.ശരത്ചന്ദ്രൻ, എം.വി. അച്യുതൻ, മധുകുമാർഎന്നിവർ പ്രസംഗിച്ചു. വിപുലമായ സംഘാടക സമിതിയോഗം 20ന് വൈകിട്ട് നാലിന് എറണാകുളം ചിൽഡ്രൻസ് പാർക്ക് ആഡിറ്റോറിയത്തിൽ ചേരും.